Skip to main content

Posts

Showing posts from March, 2025

സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ ജില്ലാതല പൊതുസ്ഥലംമാറ്റം 2025-26 : അപേക്ഷ ക്ഷണിച്ചു.

2025 ഏപ്രിൽ 8 മുതൽ ഓൺലൈനായി അപേക്ഷിക്കാം.. അവസാന തിയ്യതി: 2025 ഏപ്രിൽ 15. Download

എസ്എസ്എൽസി മൂല്യനിർണയം ഉത്തരവിറങ്ങി

2025 മാർച്ച് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട ഉത്തരവ് ഇറങ്ങി. സമ്പൂർണ്ണ വെബ്സൈറ്റിൽ എച്ച് എം ലോഗിനിൽ ആണ് ഉത്തരവ് ലഭ്യമായിരിക്കുന്നത്.

സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു. ഏപ്രിൽ മാസം മുതലുള്ള ശമ്പളത്തിൽ ഒരു ഗഡു ക്ഷാമബത്ത 3% അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി.എ വർ ധനവ്. മൂന്ന് ശതമാനം കൂടി ഡി.എ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഡി.എ 15 ശതമാനമായി. ഏപ്രിലിലെ ശമ്പളത്തോടൊപ്പം കുടിശ്ശിക ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. പി.എഫിൽ ലയിപ്പിച്ച ഡി.എ കുടിശ്ശികയുടെ പകുതി പിൻവലിക്കാൻ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. Download File Download File

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

  2025 ഫെബ്രുവരി 2 ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.lbscentre.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in വെബ്സൈറ്റുകളിൽ ലഭിക്കും. ആകെ 20,719 പേർ പരീക്ഷ എഴുതിയതിൽ 4,324 പേർ വിജയിച്ചു. 20.07 ആണ് വിജയ ശതമാനം. സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോറം എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് വിവിധ രേഖകൾക്കൊപ്പം ഡയറക്ടർ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി, പാളയം, തിരുവനന്തപുരം-33 വിലാസത്തിൽ അയക്കണം. സെറ്റ് സർട്ടിഫിക്കറ്റുകൾ ജൂൺ മാസം മുതൽ വിതരണം ചെയ്യും. സെറ്റ് സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഫോറം ഏപ്രിൽ ഒന്നു മുതൽ വെബ്സെറ്റിൽ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 0471 2560311, 312, 313, www.lbscentre.kerala.gov.in .