സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു. ഏപ്രിൽ മാസം മുതലുള്ള ശമ്പളത്തിൽ ഒരു ഗഡു ക്ഷാമബത്ത 3% അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഡി.എ വർ ധനവ്. മൂന്ന് ശതമാനം കൂടി ഡി.എ വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ ഡി.എ 15 ശതമാനമായി. ഏപ്രിലിലെ ശമ്പളത്തോടൊപ്പം കുടിശ്ശിക ലഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു. പി.എഫിൽ ലയിപ്പിച്ച ഡി.എ കുടിശ്ശികയുടെ പകുതി പിൻവലിക്കാൻ ഏർപ്പെടുത്തിയിരുന്ന ലോക്ക് ഇൻ പീരിയഡ് ഒഴിവാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു.