2025-26 വർഷത്തെ അവധിക്കാല അധ്യാപക സംഗമത്തിനു മുന്നോടിയായുള്ള എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗം ആശയ രൂപീകരണം, മൊഡ്യൂൾ നിർമ്മാണം എന്നിവ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചു കഴിഞ്ഞു. ഇതേ തുടർന്ന് എല്ലാ വിഭാഗങ്ങളിലും എല്ലാ ക്ലാസ്/ വിഷയങ്ങളിലുമുള്ള എസ്.ആർ.ജി പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എസ്.സി.ഇ.ആർ.ടി, സമഗ്ര ശിക്ഷാ കേരളം, ഡയറ്റ്, കൈറ്റ് എന്നിവരുടെ സംയുക്ത നേതൃത്വത്തിൽ 2025 ഏപ്രിൽ 29 മുതൽ ആരംഭിച്ച് മെയ് 3ന് ഒന്നാം ഘട്ടം അവസാനിക്കുന്നതാണ്(ഏപ്രിൽ 28 ന് ആസൂത്രണം). എച്ച്.എസ് വിഭാഗം എസ്. ആർ.ജി രണ്ടാം ഘട്ടം മെയ് 5/6 ന് ആരംഭിച്ച് 10/11 ന് അവസാനിക്കുന്നതാണ്. എസ്.ആർ.ജി ശാക്തീകരണം റസിഡൻഷ്യലായി 5 ദിവസമാണ് നടത്തുന്നത്. ഈ വർഷം ഹൈസ്കൂൾ വിഭാഗ ത്തിൽ ഡി.ആർ.ജി ഒഴിവാക്കി കൂടുതൽ എസ്.ആർ.ജി അംഗങ്ങളെ പങ്കെടുപ്പിച്ചുള്ള അധ്യാപക പരീശിലനത്തിനാണ് മുൻതൂക്കം നൽകിയിട്ടുള്ളത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ഡി.ആർ.ജി പരി ശീലനം ഒഴിവാക്കുന്ന സാഹചര്യത്തിൽ കൂടുതൽ എസ്.ആർ.ജി അംഗങ്ങളെ ഓരോ വിഷയ ത്തിലും ഉൾപ്പെടുത്തി രണ്ടു സ്പെല്ലുകളായി (ആവശ്യമുള്ള വിഷയങ്ങൾക്കുമാത്രം) സംഘടിപ്പിക്കും. Download File
"The website is maintained by the KSTA Cherthala Sub-District Committee."