2025-എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എസ്.എൽ.സി.(എച്ച്.ഐ) പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹതയുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ അതാത് സ്‌കൂളിൽ നിന്ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായിട്ടാണ് അപ്ലോഡ് ചെയ്യേണ്ടത്. 04/04/2025 3 16/04/2025 വരെ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ അപ്ലോഡ് ചെയ്ത വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് അതാത് വിദ്യാഭ്യാസ ഉപഡയറക്‌ടർക്കും, പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കും, എൻ.സി.സി ബെറ്റാലിയൻ ഓഫീസർക്കും സ്‌കൂളുകളിൽ നിന്നും സമർപ്പിക്കേണ്ടതാണ്
Download File
RESULSTS AVAILABILE LSS RESULT USS RESULT LSS യോഗ്യത സ്കോർ -48 USS യോഗ്യത സ്കോർ -63 കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ എസ് ടി എ) ചേർത്തല ഉപജില്ലയുടെ നേതൃത്വത്തിൽ എൽഎസ്എസ് മാതൃക പരീക്ഷ നടന്നു . ചേർത്തല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വച്ച് നടന്ന മാതൃക പരീക്ഷ നഗരസഭ ചെയർപേഴ്സൺ അഡ്വക്കറ്റ് ഷെർലി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡൻറ് സി സതീഷ് അധ്യക്ഷനായി . ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി ജെ അജിത്ത്, വി സന്തോഷ് എം വി സാബുമോൻ ,എൻ എസ് ശ്രീകുമാർ ,പ്രഷ്യ രവീന്ദ്രൻ, ഉപജില്ലാ സെക്രട്ടറി വി വിജു, ടി സി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. മാതൃക പരീക്ഷയിൽ 900 കുട്ടികളും രക്ഷകർത്താക്കളും അധ്യാപകരും പങ്കെടുത്തു.പുത്തൻ വിദ്യാഭ്യാസ പ്രവണതകൾ എന്ന വിഷയത്തിൽ രക്ഷകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാ സ്സ് ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡൻറ് ഡോക്ടർ ടി പ്രദീപ് നടത്തി.